സ്ഥിരം മോഷണമെന്ന് പരാതി

Thursday 06 November 2025 1:35 AM IST

തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘത്തിന്റെ വെള്ളറട കേന്ദ്രമാക്കിയുള്ള

കോളേജ് കെട്ടിടത്തിലും അഞ്ചര ഏക്കർ സ്ഥലത്തുമായി അതിക്രമിച്ച് കടന്ന് സ്ഥിരമായി കോളേജ് ഫർണിച്ചറുകൾ,ഫാനുകൾ,കാർഷിക വിഭവങ്ങൾ തുടങ്ങിയവ സ്ഥിരം മോഷണം പോകുന്നതായി പരാതി.

സംഭവവുമായി ബന്ധപ്പെട്ട് കോളേജിന് സമീപമുള്ള പറമ്പിൽ നിന്നും തേങ്ങ മോഷ്ടിക്കുന്നതിനിടെ

കഴിഞ്ഞദിവസം കിളിയൂർ ബിനുവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.

മോഷ്ടിച്ച ഫർണിച്ചറുകൾ മറ്റു വസ്തുക്കൾ എന്നിവ മൂലമുണ്ടായ നഷ്ടം ഏകദേശം 1,50,000 രൂപക്ക് മുകളിലാണെന്ന് കാട്ടി കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് വെള്ളറട പൊലീസിൽ പരാതി നൽകി.