ബി.ജെ.പിയുടെ ഹൈവേ മാർച്ച് ഇന്ന്

Thursday 06 November 2025 2:44 AM IST

തിരുവനന്തപുരം: കരമന കളിയിക്കാവിള പാത വികസനം 30.2 മീറ്റർ വീതിയിൽ തന്നെ നടപ്പിലാക്കണമെന്നും അലെയ്ൻമെന്റ് അംഗീകരിച്ച് അതിരുതിരിച്ച് കല്ല് സ്ഥാപിക്കണമെന്ന

ആവശ്യവുമായി ഇന്ന് വൈകിട്ട് 3-ന് ബാലരാമപുരം മുതൽ നെയ്യാറ്റിൻകര വരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു നയിക്കുന്ന ഹൈവേ മാർച്ച് നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്യും. ജനറൽ ജില്ലാ സെക്രട്ടറി എം.എസ്.ഷിബു, എസ്.കെ. ജയകുമാർ, മഞ്ചന്തല സുരേഷ്, മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും