സംഘാടകസമിതി രൂപീകരിച്ചു

Thursday 06 November 2025 1:35 AM IST

തിരുവനന്തപുരം:സംസ്ഥാനതല വസന്തോത്സവത്തിന്റെയും ക്രിസ്‌മസ്-പുതുവത്സരാഘോഷങ്ങളുടെയും ഒരുക്കങ്ങൾക്കായി സംഘാടക സമിതി രൂപീകരിച്ചു.മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെയർമാനും മന്ത്രി വി.ശിവൻകുട്ടി,മന്ത്രി ജി.ആർ.അനിൽ തുടങ്ങിയവർ മുഖ്യരക്ഷാധികളുമാണ്. ജില്ലയിലെ എം.പിമാരും എം.എൽ.എമാരും രക്ഷാധികാരികളാകും.ടൂറിസം സെക്രട്ടറിയെ ജനറൽ കൺവീനറായും ജില്ലാ കളക്ടറെയും ടൂറിസം ഡയറക്ടറെയും കൺവീനർമാരായും തിരഞ്ഞെടുത്തു.തൈക്കാട് ഗവ.റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ,ടൂറിസം വകുപ്പ് ഡയറക്ടർശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.