പുലിയന്നൂർ എൻ.എസ്.എസ് കരയോഗം വാർഷികയോഗം

Thursday 06 November 2025 1:36 AM IST

പാലാ: 773 ാം നമ്പർ പുലിയന്നൂർ എൻ.എസ്.എസ് കരയോഗം വാർഷികയോഗം ഉദ്ഘാടനവും പുതിയതായി കരയോഗ ഹാളിൽ സ്ഥാപിച്ച എ.സിയുടെ സ്വിച്ച്ഓൺ കർമ്മവും മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ മനോജ് ബി.നായർ നിർവഹിച്ചു.

കരയോഗം പ്രസിഡന്റ് പി.എൻ.പരമേശ്വരൻ നായർ അദ്ധ്യക്ഷനായി. യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ.ഒ.വിജയകുമാർ, കെ.എൻ. ഗോപിനാഥൻ നായർ, ഇൻസ്‌പെക്ടർ കെ.എ.അഖിൽകുമാർ എന്നിവർ പങ്കെടുത്തു. കരയോഗം സെക്രട്ടറി കെ.ജി.രാജഗോപാലൻ ബഡ്ജറ്റ് അവതരിപ്പിച്ചു. വി.എസ് രാധാകൃഷ്ണൻ വണ്ടാനത്ത്, രവി പുലിയന്നൂർ, അക്ഷയ അനിൽ, ഇഷ കല്യാണി, ആഗ്‌നേ കൃഷ്ണ എന്നിവരെ യോഗത്തിൽ ആദരിച്ചു. കെ.എസ് തുളസിനാഥൻ നായർ, ഇ.എസ്‌ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.