എം.ഡി.എം.എയുമായി മൂന്നു പേർ പിടിയിൽ
Thursday 06 November 2025 6:21 AM IST
മൂവാറ്റുപുഴ: 5.683 ഗ്രാം എം.ഡി.എം.എയുമായി കാവുങ്കരയിലെ പച്ചക്കറി മൊത്ത വ്യാപാര ഗോഡൗണിൽ നിന്ന് മൂന്നു പേരെ മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
മൂവാറ്റുപുഴ പെരുമറ്റം പ്ലാമൂട്ടിൽ മുഹമ്മദ് സാദിഖ്, കോതമംഗലം വാരപ്പെട്ടി മലമുകളിൽ വീട്ടിൽ സബിൻ, പോഞ്ഞാശേരി കൂരക്കാടൻ വീട്ടിൽ അബ്ദുൽ മുഹ്സിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ഗോഡൗണിൽ പരിശോധന നടത്തുകയായിരുന്നു. ലഹരി തൂക്കാനുള്ള ത്രാസ്, പാക്കിംഗ് കവർ, വലിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികൾ, 2,650 രൂപ എന്നിവ കണ്ടെത്തി. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.