പീഡനം അദ്ധ്യാപകൻ അറസ്റ്റിൽ

Thursday 06 November 2025 6:27 AM IST

കുന്ദമംഗലം: തൊണ്ടയാട് സ്വദേശിയായ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശിയും ചാത്തമംഗലം എൻ.ഐ.ടിയിൽ ടീച്ചിംഗ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പൊലീസ് പിടികൂടി. ഏപ്രിൽ മുതലുള്ള വിവിധ ദിവസങ്ങളിലായി എൻ.ഐ.ടിയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോട് ഇന്റേണൽ മാർക്കിന്റെ പേരിൽ ഭീഷണിപ്പെടുത്തി പ്രതി താമസിക്കുന്ന കെട്ടാങ്ങലിലുള്ള ഹൗസിംഗ് കോംപ്ലക്സിൽ വച്ചും പൊറ്റമ്മലിൽ വച്ചും പീഡീപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ നഗ്ന ഫോട്ടോകളെടുത്ത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ കിരണിന്റെ നിർദ്ദേശപ്രകാരമുള്ള സംഘമാണ് പ്രതിയെ കളൻതോട് നിന്ന് കസ്റ്റഡിയിലെടുത്തത്.