ഫിലിപ്പീൻസിൽ നാശം വിതച്ച് കൽമേഗി: 85 മരണം
Thursday 06 November 2025 7:07 AM IST
മനില: മദ്ധ്യ ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മറ്റ് അപകടങ്ങളിലുമായി 85 പേർ മരിച്ചു. രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മരിച്ച 6 സൈനികരും ഇതിൽ ഉൾപ്പെടുന്നു. 75 പേരെ കാണാതായി. നിരവധി വീടുകൾ തകർന്നു. വൈദ്യുതി വിതരണം താറുമാറായി. സെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ചൊവ്വാഴ്ചയാണ് കൽമേഗി ഫിലിപ്പീൻസ് തീരംതൊട്ടത്. 4 ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ഫിലിപ്പീൻസ് വിട്ട കൽമേഗി ദക്ഷിണ ചൈനാക്കടലിന് മുകളിൽ വച്ച് വീണ്ടും ശക്തിയാർജ്ജിച്ച് വിയറ്റ്നാം ലക്ഷ്യമാക്കി നീങ്ങുകയാണ്.