ഭാര്യയുടെ കവിളത്ത് അടിച്ച ഓട്ടോക്കാരനെ ഞാൻ തല്ലി; തുറന്നുപറഞ്ഞ് സാജു നവോദയ
മലയാളികൾക്ക് ഏറെ സുപരിചിതനാണ് പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന സാജു നവോദയ. തന്റെയും ഭാര്യയുടെയുമൊക്കെ വിശേഷങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഇരുപത്തിയഞ്ച് വർഷമാകാൻ പോകുകയാണ്. ഭാര്യയെ തല്ലിയ ഓട്ടോക്കാരനെ അടിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാജു നവോദയ.
'ഓട്ടോറിക്ഷയിൽ പോയപ്പോൾ ഓട്ടോറിക്ഷക്കാരനും വൈഫും വഴക്കിട്ടു. ഓട്ടോറിക്ഷക്കാരൻ കവിളത്തിട്ട് ഓറ്റയടി കൊടുത്തു. ഞാൻ ഓട്ടോറിക്ഷാരനിട്ട് ഒറ്റയടി കൊടുത്തു. അതുകണ്ട് കരഞ്ഞത് ഭാര്യയാണ്.'- സാജു നവോദയ പറഞ്ഞു. വിവാഹ കഴിഞ്ഞ സമയത്തുള്ള പല ശീലങ്ങളും ഇപ്പോഴും തുടരുന്നതായും സാജു നവോദയയും ഭാര്യയും തുറന്നുപറഞ്ഞു. 'പ്രേമിക്കുന്ന സമയത്ത് പലരും വലിയ വാഗ്ദാനങ്ങൾ കൊടുക്കും. പക്ഷേ അവർ കല്യാണം കഴിച്ചു കഴിയുമ്പോൾ ഭാര്യയും ഭർത്താവുമാകും. അവർ രണ്ട് പൊസിഷനിലായിരിക്കും. ആ ഒരു ഗ്യാപിലായിരിക്കും മുന്നോട്ടുപോകുക. പിന്നെ അച്ഛനും അമ്മയുമാകും. അപ്പോൾ അതിൽ നിന്ന് കുറച്ചുകൂടെ അകന്നു. പിന്നെ അപ്പൂപ്പനും അമ്മൂമ്മയുമാകുമ്പോൾ വീണ്ടും അകന്നു. അങ്ങനെ പ്രണയ ലൈഫ് അങ്ങ് മാറും.
എന്നാൽ നമ്മൾ പ്രണയിച്ച് കല്യാണം കഴിച്ച് അച്ഛനാകുന്നതും അമ്മയാകുന്നതുമെല്ലാം അതിന്റെ പാർട്ടായി കാണണം. എപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കാം. അപ്പോൾ ലൈഫ് ലോംഗ് ഫ്രഷായിരിക്കും.'- പാഷാണം ഷാജി പറഞ്ഞു.