'മതം മാറി ഒളിവിൽ കഴിഞ്ഞത് 25 വർഷം, രണ്ട് വിവാഹം കഴിച്ചു'; ഒടുവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ പിടിയിൽ
Thursday 06 November 2025 11:58 AM IST
തിരുവനന്തപുരം: പോക്‌സോ കേസിൽ 25വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. നീറമൺകര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. ഇയാൾ മതം മാറി സാം എന്ന പേരിലാണ് ചെന്നെെയിൽ കഴിഞ്ഞിരുന്നത്. ചെന്നെെയിൽ പാസ്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടെ ഇയാൾ തമിഴ്‌നാട്ടിൽ രണ്ടുവിവാഹം കഴിച്ചു.
2001ലാണ് മുത്തുകുമാർ സ്കൂൾ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ ട്യൂഷൻ മാസ്റ്ററായിരുന്നു ഇയാൾ. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ മുത്തുകുമാർ സ്വന്തമായി മൊബെെൽ ഫോണോ, ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകൾ മാറിമാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂർ പൊലീസാണ് മുത്തുകുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.