ആരാധകർ കാത്തിരുന്ന വാർത്ത; വിജയ്‌യുടെയും രശ്‌മികയുടെയും വിവാഹം ഈ കൊട്ടാരത്തിൽ, തീയതിയും പുറത്ത്

Thursday 06 November 2025 2:21 PM IST

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഒക്ടോബർ മൂന്നിനാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. എന്നാൽ വിവാഹ നിശ്ചയത്തെക്കുറിച്ച് ഇരുവരുടെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹ തീയതിയും സ്ഥലവുമാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരുടെയും വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും എന്നാണ് വിവരം. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്‌പൂർ കൊട്ടാരത്തിൽ വച്ചാണ് ഇവർ വിവാഹിതരാകുന്നതെന്നാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ ഈ വിവരങ്ങൾ സോഷ്യൽ മീഡിൽ ചർച്ചയായി തുടങ്ങി. എന്നാൽ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ന്യൂയോർക്കിൽ നടന്ന ഒരു ആഘോഷ പരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. സിംഗിൾ അല്ലെന്ന് അന്ന് രണ്ടുപേരും വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ആരാണ് പങ്കാളി എന്ന് വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല. 2018ൽ ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇവർ ഒരുമിച്ചിട്ടുണ്ട്. അതേസമയം കിംഗ്ഡം ആണ് വിജയ് ദേവരകൊണ്ട നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം.