മൂവായിരം രൂപയ്‌ക്ക് സെക്‌സ്, പിടിയിലായത് ഒൻപത് സ്ത്രീകൾ; സ്പായിൽ എത്തിയ പൊലീസ് കണ്ടത്
വിശാഖപട്ടണം: സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ സംഘം പിടിയിൽ. വിശാഖപട്ടണം വിഐപി റോഡിന് സമീപമുള്ള ഒരു പ്രമുഖ വെൽനസ് സെന്ററിൽ നടത്തിയ റെയ്ഡിലാണ് മാനേജർമാരും കസ്റ്റമേഴ്സും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
ഓർക്കിഡ് വെൽനസ് & സ്പാ സെന്റർ നടത്തിപ്പുകാരായ കല്ലുരു പവൻ കുമാർ (36), ജന ശ്രീനിവാസ് (35) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു റെയ്ഡ് നടന്നത്. പൊലീസെത്തിയപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇവരെയും പിടികൂടിയിട്ടുണ്ട്.
കാശിറെഡ്ഡി അരുൺ കുമാർ, രാഹുൽ എന്നിവരുടെ പേരിലാണ് സ്പായുടെ ലൈസൻസ്. ഇവർ ഒളിവിലാണ്. ഉപഭോക്താക്കൾക്ക് ലൈംഗിക സേവനങ്ങൾ നൽകാൻ നടത്തിപ്പുകാർ വാട്സാപ്പ് സന്ദേശങ്ങൾ വഴി ജീവനക്കാരികളോട് നിർദ്ദേശിച്ചിരുന്നു. അനാശാസ്യത്തിനായി ഓരോ കസ്റ്റമേഴ്സിൽ നിന്നും മൂവായിരം രൂപയാണ് ഈടാക്കിയിരുന്നതെന്ന് ജീവനക്കാരികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സ്പായിലെ മുറികളിൽ നടത്തിയ പരിശോധനയിൽ ചീലി രാമചന്ദ്ര പ്രസാദ് (43) എന്ന കസ്റ്റമറിനെ ജീവനക്കാരിക്കൊപ്പം കണ്ടെത്തിത്. സ്പായിൽ നിന്ന് ഏഴായിരം രൂപയും ഐ ഫോൺ അടക്കം മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കാശിറെഡ്ഡി അരുൺ കുമാർ, രാഹുൽ എന്നിവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്പായിലുണ്ടായിരുന്ന ഒൻപത് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.