അങ്കണവാടി മന്ദിരോദ്ഘാടനം

Friday 07 November 2025 1:26 AM IST

വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് വെള്ളറട ഗ്രാമപഞ്ചായത്തിലെ മണത്തോട്ടം വാർഡിൽ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസി‌ഡന്റ് ആർ.സിമി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ഷൈൻകുമാർ,വാർഡ് മെമ്പർ ദീപ്തി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള വിൻസെന്റ്,ടി.വിനോദ്,ഐ.ആർ.സുനിത,സതീഷ് കുമാർ, അമ്പിളി.ടി.പുത്തൂർ,ആനിപ്രസാദ്,ശ്യാം,കെ.വി.പത്മകുമാർ,എൽ.വി.ഷീലകുമാരി,ഒ.വസന്തകുമാരി, തുടങ്ങിയവർ സംസാരിച്ചു. മണത്തോട്ടം പൊറ്റയംവിള വീട്ടിൽ ഷീലയോവേൽ അബ്രഹാം മാതാവ് ഭായിയുടെ ഓർമ്മയ്ക്കായി സൗജന്യമായി നൽകിയ മൂന്നു സെന്റ് സ്ഥലത്താണ് അങ്കണവാടി മന്ദിരം നിർമ്മിച്ചത്.