സിനിമയിലെ ഈഗോ ക്ളാഷ് ദുൽഖറിന്റെ കാന്ത ട്രെയിലർ
ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കാന്ത ട്രെയിലർ പുറത്ത്. ടി .കെ മഹാദേവൻ എന്ന നടന്റെ വേഷം ആണ് 1950ലെ സിനിമാ കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ പീരീഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പക്കുന്നത്. അയ്യാ എന്ന സംവിധായകനായി സമുദ്രക്കനി വേഷമിടുന്നു. ഈ കഥാപാത്രങ്ങൾക്കിടിയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് കാന്ത സഞ്ചരിക്കുന്നത്. മഹാദേവനും കുമാരിക്കുമിടയിൽ ഉടലെടുക്കുന്ന പ്രണയവും അനാവരണം ചെയ്യുന്നു. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്റെ പേര്.പൊലീസ് ഓഫീസറായി റാണ ദഗ്ഗുബട്ടിയെ ട്രെയിലർ കാണിച്ചു തരുന്നുണ്ട്.ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, മലയാളത്തിന്റെ മാന്ത്രിക സംഗീത സംവിധായകൻ ജേക്സ് ബിജോയ് കാന്തയ്ക്ക് അഡിഷണൽ ബിജി എം ഒരുക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ്, റാണ ദഗഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മാണം . നവംബർ 14 ന് വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്രറുകളിൽ എത്തിക്കും.പി.ആർ. ഒ- ശബരി.