ഹാഫിൽ അമല പോൾ
റഷ്യയിൽ പത്തു ദിവസത്തെ ചിത്രീകരണത്തോടെ പാക്കപ്പ്
രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിഗ് ബഡ്ജറ്റിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് എന്ന ചിത്രത്തിൽ അമല പോൾ. ഹാഫിന്റെ കുട്ടിക്കാനത്തെ ഷെഡ്യൂളിൽ അമല പോൾ ജോയിൻ ചെയ്തിരുന്നു.ഉടൻ ആരംഭിക്കുന്ന റഷ്യൻ ഷെഡ്യൂളിൽ അമല പോൾ പങ്കെടുക്കുന്നുണ്ട്. റഷ്യയിൽ പത്തു ദിവസത്തെ ചിത്രീകരണത്തോടെ പാക്കപ്പ് ആകും. ആസിഫ് അലി, ഷറഫുദ്ദീൻ ചിത്രം ലെവൽ ക്രോസിനുശേഷം അമല പോൾ അഭിനയിക്കുന്ന മലയാള ചിത്രം ആണ്. ഏറെപ്രേക്ഷക പ്രശംസയും,, സാമ്പത്തിക നേട്ടവും നേടിയ ഗോൾ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം രഞ്ജിത്ത് സജീവും സംവിധായകൻ സംജാദും വീണ്ടും ഒരുമിക്കുകയാണ്. രാജസ്ഥാനിലെ ജയ്സാൽമീറിൽ നൂറ്റിപ്പത്ത് ദിവസം നീണ്ടുനിന്നതായിരുന്നു ഇന്ത്യൻ ഷെഡ്യൂൾ. പൂർണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഹാഫ് പാൻ ഇന്ത്യൻ സിനിമയായാണ് ഒരുക്കുന്നത്. ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജൻ, ജോജി ജോൺ,മണികണ്ഠൻ, സത്യജിത്ത്,ഷർമ്മി രാജ്, ആഗ്നേഷ്, ആവണി , അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരാണ് മറ്റ് താരങ്ങൾ. സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് രചന. ഛായാഗ്രഹണം പാപ്പിനു, സംഗീതം - മിഥുൻ മുകുന്ദ്. റെയ്ഡ്2 ,ദിനൈറ്റ് കംസ് ഫോർ അസ് തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവഹിച്ച വെരിട്രി യുലിസ് മൻആണ് സംഘട്ടനം ഒരുക്കുന്നത് . പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ ,സജീവ് എന്നിവർ ചേർന്നാണ് നിർമ്മാണം.