50 കോടി ക്ളബിൽ ഹാട്രിക് നേടി രാജാവിന്റെ മകൻ

Friday 07 November 2025 6:44 AM IST

വൻ കുതിപ്പിൽ ഡീയസ് ഈറെ

ആഗോള ഗ്രോസ് 50 കോടി പിന്നിട്ട് പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറെ. പ്രണവിന്റെ ഹൃദയം, വർഷങ്ങൾക്കുശേഷം എന്നീ സിനിമകളും ഇൗ നേട്ടം കൈവരിച്ചിരുന്നുമോഹൻലാൽ ആണ് ആദ്യമായി മലയാളത്തിൽ നിന്ന് 50 കോടി ഹാട്രിക് നേട്ടം സ്വന്തമാക്കിയ ആദ്യ ന‌ടൻ. 2025 ൽ ഹൃദയപൂർവം, എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയമായി. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾ ആകെ കളക്ഷനിൽ 200 കോടിയും കടന്നിരുന്നു.അതേസമയം നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ‘ഡീയസ് ഈറേ’ റിലീസ് ചെയ്ത് ആറാം ദിവസമാണ് ആഗോള കളക്ഷൻ 50 കോടി പിന്നിട്ടത്. ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്ന ചിത്രത്തിൽ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പ്രണവ് മോഹൻലാലും കാഴ്ചവച്ചത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് കുതിപ്പാണ് ചിത്രം നടത്തുന്നത്. ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ഷെഹ്നാദ് ജലാൽ ഒരുക്കിയ ദൃശ്യങ്ങളും ഹൈലൈറ്റ് ആയി മാറി . പി. ആർ. ഒ: ശബരി.