വിദ്യാഭ്യാസ സെമിനാർ

Friday 07 November 2025 1:57 AM IST

തിരുവനന്തപുരം:സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിംഗ് -കേരള (സീമാറ്റ്-കേരള)യുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ലീഡർഷിപ്പ് അക്കാഡമി -കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിന് തുടക്കമായി.പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഉദ്ഘാടനം നിർവഹിച്ചു.ഡോ.ശശികല ജി.വഞ്ചാരി,ഡോ.ജയപ്രകാശ് ആർ.കെ,ഡോ.സുപ്രിയാ എ.ആർ,ബി. അബുരാജ് തുടങ്ങിയവർ പങ്കെടുത്തു.