ഇരയിമ്മൻതമ്പി അനുസ്മരണം

Friday 07 November 2025 12:57 AM IST

തിരുവനന്തപുരം : ഇരയിമ്മൻതമ്പി ജന്മദിനം കരമന പുതുമന അമ്മവീട്ടിൽ കെ. ഓമനക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.ഇരയിമ്മൻതമ്പി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച യോഗത്തിൽ പൈതൃക പഠനകേന്ദ്രം മുൻ ഡയറക്ടർ ജനറൽ ഡോ.ടി.പി.ശങ്കരൻകുട്ടിനായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.അന്നപൂർണദേവി, രാജീവ് ഗോപാലകൃഷ്ണൻ, എൽ.വി.ഹരികുമാർ,ചരിത്രകാരൻ പ്രതാപൻ കിഴക്കേമഠം,പുരാവസ്തു ശേഖരണം നടത്തുന്ന തങ്കം തിരുവട്ടാർ, മുരളീധരൻ തമ്പി,ശശികലാദേവി തങ്കച്ചി,രാജൻ എന്നിവർ സംസാരിച്ചു. ശ്രീകലാദേവി തമ്പി കൃതികൾ ആവിഷ്കരിച്ച് അവതരിപ്പിച്ചു.