ഡോ.എൻ.സാമിന് പുരസ്‌കാരം

Friday 07 November 2025 3:00 AM IST

തിരുവനന്തപുരം: പ്രൊഫ.ഇളംകുളം കുഞ്ഞൻപിള്ള സാഹിത്യപുരസ്കാരം ഡോ.എൻ.സാമിന് നൽകും.15,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളഭാഷയുടെ പുരോഗതിക്ക് വേണ്ടിയുള്ള മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്.

9ന് കല്ലുവാതുക്കൽ ഇളംകുളം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി പുരസ്കാരം നൽകും. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ.എസ്.ഹേനാലാൽ ഇളംകുളം അനുസ്മരണം നടത്തും. കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത കോളേജുകളിൽ നിന്ന് മലയാളം ബി.എ,എം.എ ഒന്നും രണ്ടും റാങ്ക് ജേതാക്കൾക്ക് എൻഡോമെന്റ് നൽകും.