തരംഗം 25 സമാപനം

Friday 07 November 2025 2:00 AM IST

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരളപ്പിറവി വാരാഘോഷം തരംഗം 25ന് വർണാഭമായ സമാപനം.സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ.മോഹൻ ശ്രീകുമാർ.സി ഉദ്ഘാടനം ചെയ്തു.മലയാള വിഭാഗം മേധാവി ഡോ.ദിവ്യ സ്വാഗതവും കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജിതിൻ.ബി,കോളേജ് യൂണിയൻ ചെയർമാൻ അർജുൻ.എസ് എന്നിവർ പങ്കെടുത്തു. മലയാള വിഭാഗം വിദ്യാർത്ഥികൾ തയാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം പ്രിൻസിപ്പൽ നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. കേരളീയം എക്സിബിഷൻ,വിവിധ രചനാമത്സരങ്ങൾ,കേരള ക്വിസ്,വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.