ബീഡി തെറുപ്പ് തൊഴിലാളിക്ക് യാത്രയയപ്പ്
Thursday 06 November 2025 9:13 PM IST
കാഞ്ഞങ്ങാട്: കേരള ദിനേശ് കോട്ടച്ചേരി സംഘത്തിന്കീഴിലുള്ള രാവണേശ്വരം ബ്രാഞ്ചിൽ നിന്ന് പിരിഞ്ഞു പോകുന്ന കെ.ശകുന്തളയ്ക്ക് തൊഴിലാളികളും പ്രവർത്തകരും യാത്രയയപ്പ് നൽകി. രാമഗിരി എ.കെ.സ്മാരകത്തിൽ യാത്രയപ്പ് യോഗം കോട്ടച്ചേരി ദിനേശ് സഹകരണ സംഘം പ്രസിഡന്റ് പി. കാര്യമ്പു ഉദ്ഘാടനം ചെയ്ത് ഉപഹാരവും തൊഴിലാളികളുടെ സ്നേഹസമ്മാനവും കൈമാറി. എ.ഉഷ അദ്ധ്യക്ഷത വഹിച്ചു. പി.കൃഷ്ണൻ കോടാട്ട്, എ.പവിത്രൻ , എം.മുഹമ്മദ് കുഞ്ഞി, കരുണാകരൻ കുന്നത്ത്, കെ.ചന്ദ്രൻ, പി.കെ.പ്രകാശൻ, മധു കൊളവയൽ, കെ.അനീഷ്, പി.പി.തങ്കമണി, പി.കാർത്യായനി, എം.കുട്ട്യൻ, പി.രാധാകൃഷ്ണൻ, കെ.വി.കമലാക്ഷി എന്നിവർ സംസാരിച്ചു ശകുന്തള മറുപടി പ്രസംഗം നടത്തി. കെ.ലക്ഷ്മി സ്വാഗതവും പറഞ്ഞു. ശകുന്തളയും കുടുംബാംഗങ്ങളും കനിവ്പാലിയേറ്റീവിന് സഹായം കൈമാറി.