കുറുന്തൂർ കോൺക്രീറ്റ് റോഡ് തുറന്നു
Thursday 06 November 2025 9:15 PM IST
കാഞ്ഞങ്ങാട് : കുറുന്തൂർ വാർഡിൽ നഗരസഭ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കുറുന്തൂർ പ്രാദേശിക കമ്മിറ്റി ഓഫീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു.നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലറും മരാമത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ കെ.അനീശൻ അദ്ധ്യക്ഷത വഹിച്ചു.വി.സുകുമാരൻ,ഷംസു പടന്നക്കാട്, പീറ്റർ കുറന്തൂർ,സുരേശൻ തണ്ടുമ്മൽ, കെ.കരുണാകരൻ ടി.വി.കൃഷ്ണൻ, വി.വി. രാഘവൻ എന്നിവർ സംസാരിച്ചു. മുൻ കൗൺസിലർ ടി.കുമാരൻ സ്വാഗതം പറഞ്ഞു.നഗരസഭ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 43 വാർഡുകളിലായി 62 കോൺക്രീറ്റ് റോഡുകളും 87 ടാറിംഗ് റോഡുകളമാണ് നിർമ്മിച്ചത്. റീടാറിംഗ് നടത്തിയ 166 റോഡുകളും 34 നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. മുപ്പത് കോടിയോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്.