മൈക്രോ ക്രെഡിറ്റ് വായ്പമേള
Friday 07 November 2025 2:15 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്‌മെന്റ് സൊസൈറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി ലോഗോസ് പാസ്റ്ററൽ സെന്ററിൽ സ്വയം സഹായ സംഘാംഗങ്ങൾക്ക് 3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ഡോ.ക്രിസ്തുദാസ് തോംസൺ അദ്ധ്യക്ഷത വഹിച്ചു.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.വി.പിജോസ്, ഫാ.ക്രിസ്റ്റഫർ യെശയ്യ,ഫാ.രാഹുൽ.ബി.ആന്റോ,എഡ്വിൻ എ.ജി,രാജഗോപാൽ,നിഷ മേരി തോമസ്,ക്ലീറ്റസ്,എ.എം മൈക്കിൾ,അഗസ്റ്റീന,അഭിലാഷ് ആന്റണി,ലീല മോഹർ എന്നിവർ സംസാരിച്ചു.