വീതുകുന്ന് ഒറ്റക്കോല മഹോത്സവത്തിന് തുടക്കം
Thursday 06 November 2025 9:19 PM IST
തൃക്കരിപ്പൂർ: പിലിക്കോട് രയരമംഗലം വടക്കേം വാതിൽ ശ്രീ വീതുകുന്ന് വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോല മഹാത്സവത്തിന് തുടക്കമിട്ടുകൊണ്ട് കലവറ ഘോഷയാത്ര നടന്നു. വൈകീട്ട് നാലുമണിയോടെയാണ് പടുവളം പടക്കളത്തിൽ നിന്നുമായാണ് വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള വർണ്ണശഭളമായ കലവറ ഘോഷയാത്ര ആരംഭിച്ചത്. ഇന്നും നാളെയുമായി നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 5 മണിക്ക് രയരമംഗലം ക്ഷേത്രത്തിൽ നിന്ന് ദ്വീപവും തിരിയും എഴുന്നള്ളിക്കും തുടർന്ന് തിടങ്ങൽ, വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം അരങ്ങിലെത്തും. 8 ന് രാവിലെ 6 മണിക്ക് രക്തചാമുണ്ഡി, ഏഴരക്ക് വിഷ്ണുമൂർത്തിയുടെ അഗ്നി പ്രവേശം അങ്കക്കുളങ്ങര ഭഗവതി അരങ്ങിലെത്തും. 10 മണിക്ക് പ്രസിദ്ധമായ വിഷ്ണുമൂർത്തിയുടെ വീതു കുന്ന് കയറ്റം നടക്കും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.