നഗരസഭ വഴിയോരവിശ്രമ കേന്ദ്രങ്ങൾ തുറന്നു

Thursday 06 November 2025 9:20 PM IST

പയ്യന്നൂർ: നഗരസഭ കുട്ടികളുടെ പാർക്ക് , ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ പുതുതായി നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങൾ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സി ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി.സമീറ, കൗൺസിലർമാരായ ഇക്ബാൽ പോപ്പുലർ , ബി.കൃഷ്ണൻ, പി.വി.സുഭാഷ്, ശുചിത്വ മിഷൻ വൈ.പി.ഹൃദ്യമോൾ ഹരീന്ദ്രൻ സംസാരിച്ചു.നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വൃത്തിയിലും സുരക്ഷിതത്വമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറികളും കോഫി ഷോപ്പുകളും, വിശ്രമമുറികളും അടങ്ങിയതാണ് വിശ്രമ കേന്ദ്രങ്ങൾ. കെട്ടിടം സമയബന്ധിതമായി പൂർത്തീകരിച്ച കോൺട്രാക്ടർ പ്രത്യുഷ്ബാബുവിന് എം.എൽ.എ ഉപഹാരം നൽകി.