തില്ലങ്കേരിയിൽ ജലജീവൻ പദ്ധതി ഉദ്ഘാടനം

Thursday 06 November 2025 9:22 PM IST

ഇരിട്ടി: ഗ്രാമീണ മേഖലയിൽ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് കേന്ദ്ര- സംസ്ഥാന ഫണ്ടുപയോഗിച്ച് തില്ലങ്കേരി പഞ്ചായത്തിൽ പൂർത്തിയാക്കിയ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

കെ.കെ.ഷൈലജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വാട്ടർ അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനിയർ പി.എസ്.പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജി ദസാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സനിഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി.ആശ, മനോജ് പടിക്കച്ചാൽ, വി.വിമല , പി.കെ.രതീഷ്, വാട്ടർ അതോറിറ്റി ബോർഡ് അംഗം ആർ.സുഭാഷ്, പി.പി.സുഭാഷ്, കെ.വി.രാജൻ, കൈതേരി മുരളീധരൻ, വിപിൻ തോമസ്, പ്രദിപൻ പുത്തലത്ത്, കെ.വി.അലി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ 3600ഓളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.