അനധികൃത കെട്ടിടങ്ങളുമായി സ്വകാര്യവ്യക്തികൾ കൈയേറ്റത്താൽ മെലിഞ്ഞ് പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ ഭൂമി

Thursday 06 November 2025 9:57 PM IST

കണ്ണൂർ : പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ന്റെ കീഴിലുള്ള പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തികൾ വ്യാപകമായി കൈയേറ്റം ചെയ്യുന്നതായി വിവരം. ജ​ല​സം​ഭ​ര​ണി​ക്കാ​യി ഏ​റ്റെ​ടു​ത്ത സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മിയാണ് കൈയേറി അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് . ഡാം ​റി​സ​ർ​വോ​യ​റി​നാ​യി ഏ​റ്റെ​ടു​ത്ത 2400 ഹെ​ക്ട​ർ ഭൂ​മി​യി​ൽ 20 ശ​ത​മാ​ന​ത്തോ​ളം ഭൂ​മി കൈ​യേ​റി​യെന്ന പരാതിയ്ക്കിടയിലും നടപടിയെടുക്കേണ്ട പഞ്ചായത്ത് അധികൃതർ അനങ്ങാതിരിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഭൂ​മി മ​ണ്ണി​ട്ട് നി​ക​ത്തുന്നതിനാൽ ജലസംഭരണിയിൽ റി​സ​ർ​വോ​യ​ർ ലെ​വ​ലി​ൽ വെ​ള്ളം ത​ട​ഞ്ഞു നി​ർ​ത്താ​ൻ പ​റ്റുന്നില്ല.

വെ​ളി​യ​മ്പ്ര പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ ഡാം ​സൈ​റ്റ് മു​ത​ൽ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ​യും പാ​യം, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ൾ​പ്പെ​ടു​ന്ന പ​ഴ​ശ്ശി പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി കു​യി​ലൂ​ർ,​ പ​ടി​യൂ​ർ, പൂ​വം, പെ​രു​വം​മ്പ​റ​മ്പ്, നി​ടി​യോ​ടി, ത​ന്തോ​ട്, പെ​രു​മ്പ​റ​മ്പ്, എ​ട​ക്കാ​നം, വ​ള്ളി​യാ​ട്, നേ​ര​മ്പോ​ക്ക്, ഇ​രി​ട്ടി ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന പ​ഴ​യ​പാ​ലം മു​ത​ൽ ഇ​രി​ട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലാ​ണ് വ്യാപകകൈ​യേ​റ്റം നടക്കുന്നത് .

പാ​യം പ​ഞ്ചാ​യ​ത്തി​ന്റെ അ​ധീ​ന​ത​യു​ള്ള ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പത്തെ പു​ഴ പു​റ​മ്പോ​ക്ക് കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി പു​തിയ കെ​ട്ടി​ടസ​മു​ച്ച​യം നി​ർ​മ്മിച്ചിട്ടുണ്ട്. ഇതിനെതിരെ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും പാ​യം​പ​ഞ്ചാ​യ​ത്ത് അ​ധി​കൃതർ അനങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ പ്രദേശത്ത് ഭൂമി കൈയേറ്റം വ്യപകമായിരുന്നു.എന്നാൽ അന്ന് പരാതി ഉയർന്നപ്പോൾ ഭൂമിയുടെ അതിർത്തികൾ സംബന്ധിച്ച് ജലസേചന വകുപ്പിനോ റവന്യൂ വകുപ്പിനോ ധാരണയുണ്ടായിരുന്നില്ല.

കൈയേറ്റത്തിൽ കണ്ണടക്കും; വീട് നിർമ്മിക്കാൻ വകുപ്പ് കനിയണം;

പാ​യം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പ​റ​മ്പ്, ത​ന്തോ​ട് മേ​ഖ​ല​യി​ൽ സ്വ​ന്തം ഭൂ​മി​യി​ൽ വീ​ടു നി​ർമ്മിാണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് അനുവദിക്കണമെങ്കിൽ പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ നി​രാ​ക്ഷേ​പപ​ത്രം നിർബന്ധമാ​ണ്. നി​രാ​ക്ഷേ​പ പ​ത്രം ന​ൽ​കാ​തെ ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ നി​ര​വ​ധി ആളുകളെയാണ് വെട്ടിലാക്കിയിട്ടുമുണ്ട്.എന്നാൽ ഇതേ ഉദ്യോഗസ്ഥരും പ​ഞ്ചാ​യ​ത്ത് -റ​വ​ന്യൂ അ​ധി​കൃ​ത​രും പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ ഭൂ​മി കൈയേറുമ്പോൾ കണ്ണടക്കുകയാണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പുള്ള പരാതിയിൽ കൈ​യേ​റ്റ പ്ര​ദേ​ശ​ങ്ങളിൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം നി​ർ​ത്താ​നും നിർമ്മിച്ച കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​നും ഉ​ത്ത​രവ് വന്നിരുന്നു. എ​ന്നാ​ൽ ഇതിൽ തു​ട​ർ​ ന​ട​പ​ടി​ക​ളൊന്നും ഉണ്ടായിട്ടില്ല.