ഭരണഭാഷാ വാരാഘോഷം

Friday 07 November 2025 3:23 AM IST

അമ്പലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ് .ഡി കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മലയാള വിഭാഗം മേധാവി എസ് .അജയകുമാർ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ. കെ. ജയമ്മ, പ്രിൻസിപ്പൽ ഡോ. വി. ആർ. പ്രഭാകരൻ നായർ, നിരൂപകൻ ഡോ. ജോസഫ് സ്കറിയ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ജയിംസ് ശാമുവൽ, യൂത്ത് കോ ഓർഡിനേറ്റർ ജാക്സൺ പീറ്റർ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി .ഷീജ സ്വാഗതം പറഞ്ഞു.