നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

Friday 07 November 2025 2:23 AM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനെട്ടു വാർഡുകളിലായി അൻപത്തിരണ്ടിടങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബൈരഞ്ചിത്ത് സ്വാഗതവും പഞ്ചായത്തംഗം എസ്.ജോഷി മോൻ നന്ദിയും പറഞ്ഞു. ബ്ലോക്കുപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുധ സുരേഷ് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി. ദിലീപ്.,'പഞ്ചായത്തംഗം

ടി. പി.കനകൻ, സെക്രട്ടറിറ്റി.എഫ്. സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സെക്രട്ടറി.പി.രാജീവ് എന്നിവർ സംസാരിച്ചു