നാളെ കോടതി വിളക്കാഘോഷം

Friday 07 November 2025 12:29 AM IST

ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായി കോടതി വിളക്ക് നാളെ ആഘോഷിക്കും. സമ്പൂർണ നെയ്യ് വിളക്കായാണ് വിളക്കാഘോഷം. രാവിലെ ഏഴിന് കാഴ്ചശീവേലിയ്ക്ക് പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളവും വൈകിട്ട് നാലിന് കാഴ്ചശീവേലിയ്ക്ക് കക്കാട് രാജപ്പൻ മരാരുടെ നേതൃത്വത്തിൽ മേളവും അരങ്ങേറും. രാവിലെ 10.30ന് കിഴക്കേ നടപ്പുരയിൽ കക്കാട് രാജപ്പൻ മാരാർ നയിക്കുന്ന പാണ്ടിമേളവും, വൈകിട്ട് ആറിന് ചെറുതാഴം വിഷ്ണുരാജ്, കക്കാട് അതുൽ കെ.മാരാർ എന്നിവരുടെ ഡബിൾ തായമ്പകയും ഉണ്ടാകും. രാത്രി ചുറ്റുവിളക്കിന് ഇടയ്ക്ക, നാദസ്വരം അകമ്പടി സേവിക്കും. ഇന്നലെ ജി.ജി.കൃഷ്ണയ്യർ വക വിളക്കാഘോഷമായിരുന്നു. ഇന്ന് ക്ഷേത്രം പത്തുകാരുടെ വിളക്കാഘോഷമാണ്.