ബീഹാർ തിരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിൽ ചരിത്രപോളിംഗ്,​ വോട്ട് ചെയ്തത് 64.66 ശതമാനം പേർ

Thursday 06 November 2025 10:30 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ബീ​ഹാ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ചരിത്ര പോളിംഗ്. ​ ​ആ​ദ്യ​ഘ​ട്ട​ത്തിൽ വോട്ടെടുപ്പ് നടന്ന ഇന്ന് 64.66 ശതമാനം ​ ​പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തി.​ 18​ ​ജി​ല്ല​ക​ളി​ലെ​ 121​ ​സീ​റ്റു​ക​ളി​ലാ​ണ് ​ ആദ്യഘട്ട ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്ന​ത്.​ ​ബെ​ഗു​സാ​രാ​യി​ ,​​​ ​സ​മ​സ്തി​പൂ​ർ​ ​ ,​ ​മ​ധേ​പു​ര​ ​ ജി​ല്ല​ക​ളി​ലാ​ണ് ​കൂ​‌​ടു​ത​ൽ​ ​പോ​ളിം​ഗ്. 2000ത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് മുൻപുള്ള ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. 62.57 ശതമാനം. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 1998ലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 64.6 ശതമാനമായിരുന്നു അന്നത്തെ പോളിംഗ്. വോട്ടിംഗിൽ പങ്കെടുത്ത എല്ലാ പൗരൻമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നന്ദി അറിയിച്ചു.

അതേസമയം ല​ഖി​സാ​രാ​യി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​ജ​ന​താ​ദ​ൾ​ ​(​ആ​ർ.​ജെ.​ഡി​)​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​യും​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ​ ​വി​ജ​യ് ​കു​മാ​ർ​ ​സി​ൻ​ഹ​യു​ടെ​ ​കാ​ർ​ ​വ​ള​ഞ്ഞ് ​ചെ​രി​പ്പെ​റി​ഞ്ഞു.​ ​സം​ഭ​വ​ ​സ്ഥ​ല​ത്ത് ​ത​ടി​ച്ചു​കൂ​ടി​യ​ ​ആ​ർ.​ജെ.​ഡി,​​​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ൽ​ ​കൈ​യേ​റ്റ​വു​മു​ണ്ടാ​യി.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തിട്ടുണ്ട്.​ ​സ​ര​ൺ​ ​ജി​ല്ല​യി​ലെ​ ​മാ​ഞ്ചി​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ,​ ​സി.​പി.​എം​ ​എം.​എ​ൽ.​എ​യും​ ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ​ ​സ​ത്യേ​ന്ദ്ര​ ​യാ​ദ​വി​ന്റെ​ ​കാ​റി​ന്റെ​ ​ചി​ല്ലു​ക​ൾ​ ​അ​ക്ര​മി​ക​ൾ​ ​ത​ക​ർ​ത്തു.​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.