വയോജന ശില്പശാല
Friday 07 November 2025 1:33 AM IST
മുഹമ്മ: തദ്ദേശ സ്വയംഭരണ വകുപ്പും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജനങ്ങൾക്കുള്ള ഏകദിന ശില്പശാല നടത്തി. ഗ്രാമപഞ്ചായത്തംഗം കെ. എസ് . ഹരിദാസ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ കെ. പി. ഉല്ലാസ്, എം. എസ്. സന്തോഷ് തദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിൻസി തോമസ്, ഡെപ്യൂട്ടി ഡയറക്ടർ അലക്സ് , പഞ്ചായത്ത് സെക്രട്ടറി സൗമ്യ റാണി എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ് ടോം ജോർജ് , സലീഷ്' ജെ.എസ്, എയ്ഞ്ചൽ റോസ്മി എന്നിവർ ക്ലാസ്സ് നയിച്ചു.