സി.പി.എം ജാഥ സമാപിച്ചു

Friday 07 November 2025 1:33 AM IST

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കാൽനട ജാഥയും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി. സി.പി.എം താമരക്കുളം പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി ബി.പ്രസന്നന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങിലായി നടന്ന ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. താമരക്കുളത്ത് നടന്ന സമാപന സമ്മേളനം ഏരിയാ സെക്രട്ടറി ബി.ബിനു ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എം.എൽ.എ, ജി.രാജമ്മ,കെ.രാജൻ പിള്ള,വി.ഗീത, ആർ.ബിനു, എസ്. പ്രശാന്ത്, എസ്.അഷ്കർ, വി.പ്രകാശ്, കെ.അജയൻ തുടങ്ങിയവർ യോഗങ്ങളിൽ സംസാരിച്ചു.