വിവേകാനന്ദ പാർക്ക് സൗന്ദര്യവത്കരണം

Friday 07 November 2025 12:34 AM IST

തൃശൂർ: കോർപറേഷൻ തേക്കിൻകാട് ഡിവിഷനിൽ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുത്തൻകുളത്തിന്റെ ഉദ്ഘാടനവും വിവേകാനന്ദ പാർക്കിന്റെ സൗന്ദര്യവത്കരണത്തിന്റെ പ്രവർത്തനോദ്ഘാടനവും മേയർ എം.കെ.വർഗീസ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കുളത്തിന്റെ ചുറ്റുമുള്ള പരിസരം സൗന്ദര്യവത്കരിച്ച് നടപ്പാത, ചെടികൾ നട്ട് പിടിപ്പിക്കൽ, ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾ തുടങ്ങിയവ നടത്തി ചുറ്റും നല്ലൊരു പാർക്ക് കൂടി നിർമ്മിക്കും. പൂങ്കുന്നം വിവേകാനന്ദ വിജ്ഞാനഭവൻ മഠാധിപതി സ്വാമി നന്ദാത്മജാനന്ദ, കൗൺസിലർ കെ.ജി.നിജി, അമൃത് അസിസ്റ്റന്റ് എൻജിനീയർ പൂർണിമ, കൃഷ്ണ മോഹൻ, വാസുദേവൻ, രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.