പൊലീസ് അസോ. പഠന ക്യാമ്പ്

Friday 07 November 2025 1:34 AM IST

ആലപ്പുഴ:കേരള പൊലീസ് അസോസിയേഷൻ ജില്ല പഠന ക്യാമ്പ് ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.വിനു അദ്ധ്യക്ഷത വഹിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി ധനീഷ് ,അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം സജുരാജ് എന്നിവർ സംസാരിച്ചു.സെക്രട്ടറി ആന്റണി രതീഷ് സ്വാഗതവും ട്രഷറർ അരുൺ കൃഷ്ണൻ നന്ദിയും പറഞ്ഞു. കനൽ വഴികൾ താണ്ടിയ ഇന്നലെകൾ എന്ന പരിപാടി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.ഇന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രശ്മി മോൾ അദ്ധ്യക്ഷത വഹിച്ചു. മനുമോഹൻ,വിവേക് എന്നിവർ സംസാരിച്ചു.