അഞ്ചര കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയിൽ

Thursday 06 November 2025 11:02 PM IST

മൂവാറ്റുപുഴ: പേഴയ്‌ക്കാപ്പിള്ളിയിൽ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയിലായി. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നാണ് അസാം സ്വദേശിയായ നജ്മുൽ ഇസ്ലാം പിടിയിലായത്. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എട്ടു വർഷമായി മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും പ്ലംബിംഗ് ജോലികൾ ചെയ്തുവരുന്നയാളാണ് പ്രതി. രണ്ട് മാസങ്ങൾക്ക് മുമ്പ് സമാനമായ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരുന്നു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ അജയകുമാർ, പ്രിവന്റീവ് എക്‌സൈസ് ഇൻസ്പെക്ടർമാരായ ഉന്മേഷ്, ഷബീർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനുരാജ്, രഞ്ജിത്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അനിത, എക്‌സൈസ് ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.