അറസ്റ്റിനുള്ള കാരണം 2 മണിക്കൂർ മുമ്പ് പ്രതിയെ അറിയിക്കണം
Friday 07 November 2025 12:44 AM IST
ന്യൂഡൽഹി : മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അറസ്റ്റിനുള്ള കാരണങ്ങൾ ക്രിമിനൽ കേസ് പ്രതികളെ രേഖാമൂലം അറിയിച്ചിരിക്കണമെന്ന് സുപ്രീംകോടതി. ഇല്ലെങ്കിൽ നിയമവിരുദ്ധ അറസ്റ്റായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്രിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അന്വേഷണസംഘം നടപടി സ്വീകരിക്കണം. യു.എ.പി.എ, ഇ.ഡി കേസുകളിൽ അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം പ്രതിയെ അറിയിക്കണമെന്നുണ്ട്. എന്നാൽ സമയക്രമം വച്ചിരുന്നില്ല. ഇനി ആ കേസുകൾക്ക് പുറമേ ഇന്ത്യൻ ശിക്ഷാ നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ ചുമത്തുന്ന കേസുകളിലും ഇത് ബാധമാണ്. മഹാരാഷ്ട്രയിലെ വാഹനാപകടക്കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി