100 കായിക താരങ്ങളെ ആദരിച്ചു
Thursday 06 November 2025 11:54 PM IST
വൈക്കം : വനിതാ സ്‌പോർട്സ് അക്കാഡമിയുടെ നേതൃത്ത്വത്തിൽ അന്തർദേശീയ സംസ്ഥാന തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിവധ സ്‌കൂളുകളിലെ 100 കായിക താരങ്ങളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഫുട്‌ബോൾ, ഹോക്കി, റോളർ സ്‌പോർട്സ് മേഖലകളിൽ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ 9 കായിക താരങ്ങളെയും ആദരിച്ചു. മുൻകാല പ്രതിഭകളായ ടോം ജോസ്, സി. റ്റി. സോജി എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകി. സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം മാണി. സി. കാപ്പൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് അധ്യഷത വഹിച്ചു.