റോഡ് ഉദ്ഘാടനം

Thursday 06 November 2025 11:54 PM IST

കാഞ്ഞിരപള്ളി:കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ പത്തുലക്ഷം രൂപ ചെലവഴിച്ച് വീതി കൂട്ടി സഞ്ചാരയോഗ്യമാക്കിയ പാറക്കടവ് മസ്ജിദ് റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്ക കുഴി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനുഷിയ സുബിൻ അദ്ധ്യക്ഷയായി. പാറക്കടവ് മസ്ജിദ് ഇമാം സക്കീർ മൗലവി, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, സുബിൻ സലീം, അജു പുതു പറമ്പിൽ, ഷാനവാസ്, ഇബ്രാഹീം, സൈനുദ്ദീൻ കുട്ടി പുത്തൻ വീട്ടിൽ, നുസൈഫാഇർഷാദ്, പി. എ. സാലു പുതു പറമ്പിൽ എന്നിവർ സംസാരിച്ചു.