ക്ഷേത്ര ഉത്സവത്തിനിടെ ബന്ധം സ്ഥാപിച്ചു,​ 16കാരിയെ വിവാഹിതർ ഒരു വ‍ർഷത്തോളം പീഡിപ്പിച്ചു,​ പ്രതികളെ പിടികൂടിയതിങ്ങനെ

Thursday 03 October 2019 11:22 PM IST

ആലപ്പുഴ: പതിനാറുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. താമല്ലാക്കൽ സ്വദേശി സുജിത്ത് (25), പിതാവ് സുഗതന്‍ (67), ബന്ധുവായ ഷിജു (23) എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

അന്വേഷണത്തിനൊടുവിൽ കൊല്ലം ഓയൂരിൽ ഉള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് സുജിത്തിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്. സുഗതനെയും ഇവിടെ നിന്നു തന്നെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഷിജുവിനെ കായംകുളത്തു നിന്നും പിടികൂടി. ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ ഒരു വർഷമായി പീഡനം നടന്നതായാണ് പെൺകുട്ടിയുടെ മൊഴി നൽകി. പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനു വന്നപ്പോഴാണ് ഇവർ പരിചയപ്പെട്ടത്. സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ സുജിത്തിനെ പെൺകുട്ടിയുമായി പോകാൻ സഹായിച്ചതാണ് സുഗതനും, ഷിജുവിനുമെതിരായ കുറ്റം.