ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു
പാലോട്: നിർമ്മാണം പുരോഗമിക്കുന്ന മുതുവിള-ചെല്ലഞ്ചി-നന്ദിയോട് റോഡിൽ പരപ്പിൽ-ചെല്ലഞ്ചി വരെയുള്ള റോഡ് നിർമ്മാണം ഒന്നാംഘട്ട ടാറിംഗ് നടന്ന ഭാഗത്ത് നിന്നിരുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റുന്ന ജോലികൾ പൂർത്തിയാകുന്നു. ഡി.കെ.മുരളി എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് കരാർ കമ്പനിയായ ശ്രീധന്യയാണ് ഇതിലേക്കാവശ്യമായ തുക ഇലക്ട്രിസിറ്റി ഓഫീസിൽ അടച്ചതും പോസ്റ്റുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചതും. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇനിയും രണ്ട് ലെയർ ടാറിംഗ് കൂടി അവശേഷിക്കുന്നതായും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എയുടെ ഓഫീസ് അറിയിച്ചു. മുതുവിള നിന്നും ആരംഭിച്ച് പാലുവള്ളിയിലൂടെ നന്ദിയോട് അവസാനിക്കുന്ന 13.5 കിലോമീറ്റർ നീളം വരുന്ന റോഡ് 13.45 കോടി രൂപ ചെലവഴിച്ചാണ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്നത്.