അനിൽ അംബാനിക്ക് ഇ.ഡി നോട്ടീസ്

Friday 07 November 2025 12:46 AM IST

മുംബയ്: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് വീണ്ടും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 14ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം,ഈ ആഴ്ച ആദ്യം നവി മുംബയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിൽ 4,462.81 കോടി വിലമതിക്കുന്ന 132 ഏക്കർ ഭൂമി ഇ.ഡി താത്കാലികമായി കണ്ടുകെട്ടിയതിന് പിന്നാലെയാണിത്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് എന്നിവയുടെ ബാങ്ക് തട്ടിപ്പ് കേസുകളിൽ 3,083 കോടിയിലധികം വിലമതിക്കുന്ന 42 സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.