ക്രൈസ്തവരോടുള്ള അവഗണന പ്രതിഷേധാർഹം
Friday 07 November 2025 1:24 AM IST
ചങ്ങനാശേരി: ക്രൈസ്തവ ന്യൂനപക്ഷ വിഷയവുമായി ബന്ധപ്പെട്ട കോശി കമ്മീഷൻ റിപ്പോർട്ട് വെളിച്ചെത്തു കൊണ്ടുവരാതെയും, എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ ഭിന്നശേഷി വിഷയവും കോടതിയുടെ പേരും പറഞ്ഞു മറ്റു സമുദായങ്ങൾക്കു കൊടുത്ത ആനുകൂല്യം നൽകാതെ കബളിപ്പിക്കുകയും ചെയ്ത സർക്കാർ നിലപാടുകളിൽ ചങ്ങനാശേരി അതിരൂപതാ ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ യോഗം പ്രതിഷേധിച്ചു. അതിരൂപതാ ഡയറക്ടർ ഡോ.തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജോസഫ് ടിറ്റോ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേൽ വിഷയം അവതരിപ്പിച്ചു.