ഏറ്റുമാനൂരപ്പൻ ബസ് ബേ സംരക്ഷണ സമിതി രൂപീകരിച്ചു

Friday 07 November 2025 1:25 AM IST

കോട്ടയം: വർഷങ്ങളായി അവഗണനയിൽ പെട്ട ബസ് ബേ നവീകരിക്കുന്നതിന് ഭക്തജനങ്ങളുടെയും, പൊതുപ്രവർത്തകരുടെയും കൂട്ടായ്മ, ബസ്ബെ സംരക്ഷണ സമിതി രൂപീകരിച്ചു കരുൺ കൃഷ്ണകുമാർ പ്രസിഡന്റായും ബി രാജീവ്സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു. ബസ് ബേ യുടെ മേൽക്കൂര തകർന്ന് അപകടാവസ്ഥയിലാണ്,വെളിച്ചമില്ല, തെരുവ് നായ്ക്കളുടെയും,, മദ്യപാനികളുടെയും ആവാസ കേന്ദ്രമാണ്ഈ സാഹചര്യത്തിലാണ് ബസ് ബേ സംരക്ഷണസമിതി രൂപീകൃതമായത്. മണ്ഡല വൃതം ആരംഭിക്കുന്ന വൃശ്ചികം ഒന്ന്ന് യാത്രക്കാർക്കും, ഏറ്റുമാനൂർ എത്തിച്ചേരുന്ന ഭക്തർ ക്കും സൗജന്യമായി പ്രഭാതഭക്ഷണവും, കുടിവെള്ളവും രാവിലെ 7 30 മുതൽ 8.30വരെ നൽകും 13ന് വൈകിട്ട് അഞ്ചുമണിക്ക് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ കൂടുന്ന യോഗത്തിൽ അന്തിമ തീരുമാനം എടുക്കും