ലാരിസ ബോനെസിക്കും രക്ഷയില്ല
Friday 07 November 2025 7:07 AM IST
ന്യൂഡൽഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ കാമുകിയെന്ന് അഭ്യൂഹമുള്ള ബ്രസീലിയൻ മോഡൽ ലാരിസ ബോനെസിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കയറി വ്യാപകമായി കമന്റിടുകയാണ് മലയാളികൾ അടക്കം ഇന്ത്യക്കാർ. ഹരിയാന തിരഞ്ഞെടുപ്പിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബ്രസീലിയൻ ഇൻഫ്ലുവൻസറും ഹെയർ ഡ്രസറുമായ ലാരിസ നേരയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ചില വിരുതന്മാർ നേരെ പോയത് ലാരിസ ബോനെസിയുടെ ഇൻസ്റ്റ അക്കൗണ്ടിലേക്ക്. ചിലർ പേരു കണ്ടും തെറ്റിദ്ധരിച്ചു. വോട്ടു ചെയ്യാൻ ബ്രസീലിൽ നിന്ന് ഹരിയാനയിൽ വന്നതിന് നന്ദിയെന്നും പരിഹസിച്ചു. ബോളിവുഡ് സിനിമകളിൽ ലാരിസ ബോനെസി അഭിനയിച്ചിട്ടുണ്ട്.