മെക്‌സിക്കൻ പ്രസിഡന്റിനെ കടന്നുപിടിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ
Friday 07 November 2025 7:07 AM IST
മെക്സിക്കോ സിറ്റി: മെക്‌സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്‌ൻബോമിനെ കടന്നുപിടിക്കാനും ചുംബിക്കാനും ശ്രമിച്ചയാൾ അറസ്റ്റിൽ. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ക്ലൗഡിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ക്ലൗഡിയയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ മദ്യ ലഹരിയിലായിരുന്ന പ്രതിയെ പിടിച്ചുമാറ്റിയിരുന്നു. മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റാണ് ക്ലൗഡിയ.