ട്രെയിൻ യാത്രയ്ക്കിടയിൽ ബാഗിൽ മദ്യം കൊണ്ടുപോകാറുണ്ടോ? ഇത്രയും നാൾ അറിയാതെ പോയൊരു കാര്യമുണ്ട്
ന്യൂഡൽഹി: ദീർഘദൂര യാത്രകൾ നടത്താനായി കൂടുതലാളുകളും തിരഞ്ഞെടുക്കുന്നത് റെയിൽവേ ഗതാഗതത്തെയായിരിക്കും. മറ്റുഗതാഗത രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ട്രെയിനിൽ കൂടുതൽ സംവിധാനങ്ങളേർപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് യാത്രയ്‌ക്കൊപ്പം കൊണ്ടുപോകുന്ന സാധനങ്ങളാണ്. വലിയ രീതിയിലുളള നിബന്ധനകളൊന്നും ഇന്ത്യൻ റെയിൽവേ മുന്നോട്ടുവച്ചിട്ടില്ല. വിമാനത്തിലായാലും ബസിലായാലും കൊണ്ടുപോകാൻ സാധിക്കുന്ന വസ്തുക്കളുടെ ഭാരത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ ഇന്ത്യയിലെ ഏത് ചെറിയ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന തരത്തിലുളള ഗതാഗത രീതിയാണ് ഇന്ത്യൻ റെയിൽവേ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ മദ്യപിച്ചുകൊണ്ടുളള ബസ് യാത്രയുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയുണ്ടായി. അതുപോലെ ഇപ്പോൾ ഉയർന്നു വന്നൊരു ചോദ്യം ട്രെയിനിൽ യാത്രക്കാർക്ക് മദ്യം കൊണ്ടുപോകാൻ സാധിക്കുമോയെന്നാണ്.
ഇന്ത്യൻ റെയിൽവേയുടെ ഇതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കാം. ക്രിസ്മസ് അവധിക്കാലത്തിനായി വിവിധ ഭാഗങ്ങളിലുളളവർ സ്വന്തം നാട്ടിലേക്കുളള ട്രെയിൻ ടിക്കറ്റെടുക്കുന്ന തിരക്കിലായിരിക്കും പലരും. ഡ്യൂട്ടി സമയങ്ങളിൽ റെയിൽവേ ജീവനക്കാർ മദ്യപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ട്രെയിനുകളുടെ സുരക്ഷിതമായ സർവീസിനെ ബാധിക്കുന്നതിനെ തുടർന്നാണ് ഈ നിയമം കർശനമായി നടപ്പിലാക്കിയിരിക്കുന്നത്. ഓരോ ഗതാഗത രീതികളിലും മദ്യം സംബന്ധിച്ചുളള നിയമങ്ങൾ വ്യത്യസ്തമാണ്. ട്രെയിനുകളിലിരുന്ന മദ്യപിക്കുന്നതും മദ്യം കൊണ്ടുപോകുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. ഇത് മറ്റുയാത്രക്കാരെ ബാധിക്കുന്നതിനെ തുടർന്നാണ് കർശന നിയമം സ്വീകരിച്ചിരിക്കുന്നത്.