'ബ്ലെഡിൽ ഇൻഫെക്ഷനും കഠിനമായ വേദനയും, കുഞ്ഞ് പുറത്തേക്ക് വരുന്നതുപോലെ തോന്നി, വിളിക്കാത്ത ദൈവങ്ങളില്ല'
നടി ദുർഗ കൃഷ്‌ണയ്‌ക്ക് പെൺകുഞ്ഞ് പിറന്നത് കഴിഞ്ഞ ദിവസമായിരുന്നു. പ്രസവകാലത്ത് സോഷ്യൽമീഡിയയിൽ നടി ധാരാളം ചിത്രങ്ങൾ പങ്കുവച്ചിരുന്നു. വയറ്റുപൊങ്കാല, വളകാപ്പ്, ഫോട്ടോഷൂട്ട് അങ്ങനെ വലിയ ആഘോഷങ്ങളായിരുന്നു. എന്നാൽ, ഈ സന്തോഷങ്ങൾ മാത്രമല്ല, വലിയ സങ്കടങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'മാർച്ച് 23ന് വെറുതേ ഒന്ന് ചെക്ക് ചെയ്‌തപ്പോഴാണ് ആ രണ്ട് ലൈൻ കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിൽ പോയി കൺഫോം ചെയ്‌തു. ഞങ്ങൾ ഭയങ്കര സർപ്രൈസായി. പക്ഷേ, നാലാം മാസം എനിക്ക് കൊവിഡ് പോസിറ്റീവായി. കൊവിഡ് കാരണം ബ്ലെഡിൽ ഇൻഫെക്ഷൻ ആയി. ബോഡി പെയിൻ വന്നു. ഗർഭിണിയായ ശേഷം ഒരുപാട് തവണ ആശുപത്രിയിൽ അഡ്‌മിറ്റായി. അന്ന് ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല. ആദ്യത്തെ അഞ്ച് മാസം പൂർണമായും റെസ്റ്റിലായിരുന്നു ഞാൻ. അത് കഴിഞ്ഞ് ആദ്യം ക്ഷേത്രത്തിൽ പോയി. പുറത്തിറങ്ങിയപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായെങ്കിലും വീണ്ടും അസുഖങ്ങൾ വന്നു.
വളകാപ്പ് കഴിഞ്ഞതോടെ ഞാൻ സൈഡായി. ഇടയ്‌ക്കിടെ ആശുപത്രിയിൽ അഡ്‌മിറ്റാകുമായിരുന്നു. സഹിക്കാൻ പറ്റാത്ത വേദന. വളകാപ്പ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഞാൻ ഇപ്പോൾ പ്രസവിച്ച് പോകുമെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ ആയിരുന്നു എനിക്ക്. പിന്നെ റെസ്റ്റ് എടുക്കാൻ തുടങ്ങി' - ദുർഗ പറഞ്ഞു.