'സിനിമ കിട്ടാതായതോടെ നടി എസ്‌കോർട്ട് ജോലിയിലേക്ക് കടന്നു, പണം ലഭിച്ചതോടെ പങ്കാളിയും കണ്ണടച്ചു'
ബോളിവുഡ് താരങ്ങളെക്കുറിച്ച് ധാരാളം വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വിവാഹേതര ബന്ധം, കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ ലഹരി വിൽപ്പന, അക്രമം എന്നിവ ഇതിൽപ്പെടുന്നു. അടുത്തിടെ സ്വകാര്യ ഡിറ്റക്‌ടീവ് തന്യ പുരി ബോളിവുഡ് താരങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
വർഷങ്ങളായി തന്റെ ആരാധകരെയും പങ്കാളിയെയും കബളിപ്പിച്ചുകൊണ്ടിരുന്ന ഒരു നടിയെക്കുറിച്ചാണ് തന്യയുടെ വെളിപ്പെടുത്തൽ. ബോളിവുഡുമായി ബന്ധപ്പെട്ട് അന്വേഷിച്ചതിൽ വേറിട്ടുനിൽക്കുന്ന ഏതെങ്കിലും കേസുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. യഥാർത്ഥ പേരുകളൊന്നും വെളിപ്പെടുത്താതെയാണ് അവർ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ചത്.
'കുറച്ച് കാലമായി ഈ സിനിമാ ഇൻഡസ്‌ട്രിയിയുടെ ഭാഗമായിരുന്നു നടി. ഇടയ്‌ക്ക് അവർക്ക് അവസരങ്ങൾ വളരെ കുറവായിരുന്നു. ഒരു ഘട്ടത്തിൽ സിനിമയൊന്നും കിട്ടാത്ത അവസ്ഥയായി. വളരെ ക്ലീൻ ഇമേജാണ് അവർക്ക് സിനിമാരംഗത്തും ആരാധകർക്കിടയിലും ഉള്ളത്. ഈ സമയത്താണ് അവർ ഒരാളുമായി പ്രണയത്തിലാകുന്നത്. ഇതെല്ലാം ആരാധകരെ ഉൾപ്പെടെ പറ്റിക്കാൻ വേണ്ടി മാത്രമുള്ള തന്ത്രമായിരുന്നു.
ഇതിനിടെ നടി എസ്‌കോർട്ട് ജോലി ചെയ്യുകയും പല പുരുഷന്മാരിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുമായിരുന്നു. നടിയുടെ കാമുകന് ഇതേക്കുറിച്ച് സംശയം തോന്നിയാണ് ഞങ്ങളെ സമീപിച്ചത്. ഞങ്ങൾ അവരെ നിരീക്ഷിക്കാൻ തുടങ്ങി. അവർക്ക് ഒന്നിലധികം ആളുകളുമായി ബന്ധമുണ്ടെന്ന് മനസിലായി. തന്റെ പങ്കാളി സിനിമാ രംഗത്ത് നിന്നുള്ള ആളല്ല എന്നുവരെ അവർ പറഞ്ഞിരുന്നു. ആ നടി യഥാർത്ഥത്തിൽ എസ്‌കോർട്ട് ജോലിയാണ് ചെയ്യുന്നത്. ഉയർന്ന നിലവാരത്തിലുള്ള ജീവിതശൈലി ഇഷ്‌ടപ്പെടുന്നതിനാലാണ് അവർ ഇതെല്ലാം ചെയ്‌തിരുന്നത്.
അതൊരു പ്രൊഫഷണൽ ഇടപാടായിരുന്നു. നടി തന്റെ ക്ലയന്റുകളുമായി കരാറുകൾ തയ്യാറാക്കിയിരുന്നു. പങ്കാളിക്ക് യാഥാർത്ഥ്യം മനസിലായെങ്കിലും അയാൾ നടിയെ ഉപേക്ഷിച്ചില്ല. അവർ ഒരുമിച്ച് നടത്തിയിരുന്ന ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നതും നടി കൊണ്ടുവരുന്ന പണത്തിൽ നിന്നാണ്. പണത്തിന്റെ പേരിൽ ആ ബന്ധം മുന്നോട്ടുപോവുകയാണ്. ഇത്തരം കേസുകൾ വളരെ രഹസ്യമാണ്. മറ്റ് കേസുകൾ പോലെയല്ല' - തന്യ പുരി പറഞ്ഞു.