ബി.ജെ.പി പദയാത്ര 

Saturday 08 November 2025 12:48 AM IST

വൈക്കം : ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ 27 വാർഡുകളിലും പദയാത്ര നടത്തി. വൈക്കം മണ്ഡലം പ്രസിഡന്റ് എം. കെ. മഹേഷ്, ജില്ല വൈസ് പ്രസിഡന്റ് ലേഖ അശോകൻ, ജില്ലാ സെക്രട്ടറിമാരായ രൂപേഷ് ആർ. മേനോൻ, പി. ആർ സുഭാഷ്, ശ്രീകുമാരി യു.നായർ, സംസ്ഥാന കൗൺസിൽ അഗം ഉണ്ണികൃഷ്ണൻ നായർ, മണ്ഡലം ജനറൽ സെക്രട്ടറി അമ്പിളി സുനിൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ. രാജേഷ്, പി. ശിവരാമകൃഷ്ണൻ, സുധീഷ് ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം ദേശീയ കൗൺസിൽ അഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എൻ. കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.