നഗരസഭ കേരളോത്സവം
Saturday 08 November 2025 12:33 AM IST
വൈക്കം : നഗരസഭ കേരളോത്സവം 15, 16 തീയതികളിൽ നടക്കും. 15 ന് കായിക മത്സരങ്ങളും, 16 ന് കലാമത്സരങ്ങളുമാണ്. 2025 ഒക്ടോബർ 1 ന് 15 വയസ് പൂർത്തിയായിട്ടുള്ളവരും 40 വയസ് കഴിയാത്തവരുമായ നഗരസഭയിലെ താമസക്കാർക്കേ മത്സരത്തിൽ പങ്കെടുക്കാനാകൂ. താത്പര്യമുള്ളവർ keralotsavam.com എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി 13 ന് വൈകിട്ട് 5 വരെയാണ്. വിശദവിവരങ്ങൾക്ക് സജിത്ത്.കെ.എം (പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2) - 9544310700 എന്ന നമ്പരിൽ ബന്ധപ്പെടണം.